ഇന്നത്തെ വിഷയം ആദ്യ ചുവട് എന്നതിനെക്കുറിച്ചാണ്.....
നമ്മൾ എന്ത് കാര്യം ചെയ്യുമ്പോഴും അതിനു ആദ്യ ചുവട് വെക്കേണ്ടതുണ്ട്.... ഒരു വിട് പണിയുമ്പോൾ അതിനു വേണ്ടി സ്ഥലം കണ്ടെത്തണം, പ്ലാൻ വരയ്ക്കണം, വീട് പണിയാനുള്ള മെറ്റീരിയൽ കൊണ്ടു വരണം.... അങ്ങനെ ഒത്തിരി ചുവടുകൾ മുന്നോട്ട് പോയാലാണ് വിട് പണി പൂർത്തിയാക്കാൻ സാധിക്കുക....
നമ്മൾ ഒന്നാമത്തെ ക്ലാസ്സിൽ നിന്നും ആദ്യമായി അക്ഷരങ്ങൾ പഠിച്ചു തുടങ്ങും... ചിലരൊക്കെ എൽകെജി, യൂകെജിയൊക്കെ
പഠിച്ചിട്ടായിരിക്കും ഒന്നാമത്തെ ക്ലാസ്സിൽ ചേരുക....
ആദ്യമായി ചെയ്യുമ്പോൾ
നമ്മളിൽ ആകാംഷ ഉണ്ടാവുക സ്വഭാവികമാണ്..... ഇനി എന്താണ് സംഭവിക്കുക എന്ന് അറിയില്ലല്ലോ......
പലരും പറയാറുണ്ട് അവർക്ക് ആദ്യച്ചുവട് പോലും വെക്കാൻ സാധിക്കുന്നില്ല എന്ന്....ആദ്യച്ചുവട് വെക്കുന്നതിൽ നിന്നും പിന്നോട്ട് വലിക്കുന്ന നുറു നുറു കാര്യങ്ങൾ ഉണ്ട് എല്ലാ മനുഷ്യർക്കും......
നമ്മളുടെ കഷ്ടപ്പാടുകൾ,
ദുരിതങ്ങൾ എല്ലാം മാറണം, എല്ലാവരും സന്തോഷം ആയി ജീവിക്കണം എന്ന് നമ്മൾക്ക് ആഗ്രഹമില്ലേ..... അപ്പോൾ അതിനായി അധ്വാനിക്കാൻ നമ്മൾ ശ്രമിക്കേണ്ടതില്ലേ.....
നമ്മൾ വെക്കുന്ന എല്ലാ ചുവടുകളും ശരിയായിരിക്കണം
എന്നില്ല.... തിരുത്തേണ്ടത് തിരുത്താൻ പിന്നീട് ആവട്ടെ എന്ന് കരുതിയിരിക്കരുത്...... അപ്പപ്പോൾ തന്നെ തിരുത്തി മുന്നേറുക.....
നമ്മൾ വെക്കുന്ന ഓരോ ചുവടുകളും ശ്രദ്ധാപൂർവം
ആയിരിക്കണം......
പണ്ടൊരിക്കൽ ഒരു വീഡിയോ കണ്ടത് ഓർമ്മ വന്നു ഇപ്പോൾ .... അതിൽ ഒരാൾ ഓരോ സ്റ്റെപ് (കോണിപ്പടിയിൽ അല്ല കേട്ടോ) മുന്നോട്ട് വെക്കുമ്പോഴും വളരെ സുരക്ഷിതനായി തന്നെ മുന്നോട്ട് പോകുന്നു... ഒടുവിൽ അയാൾ വെക്കുന്ന സ്ഥലം പുറമെ നിന്നും നോക്കുമ്പോൾ സാധാരണ തറ പോലെ തോന്നുമെങ്കിലും
അയാൾ ചവിട്ടിയതും അയാൾ അഗാധമായ കുഴിയിൽ വീണുപോയി...(പിന്നെ എന്താണ് സംഭവിച്ചത് എന്ന് വിഡിയോയിൽ കണ്ടില്ല...).
ഒരു പക്ഷെ മറ്റുള്ളവർ നമ്മൾക്ക് മുന്നിൽ ഒത്തിരി മോഹനവാഗ്ദാനങ്ങൾ നൽകിയേക്കാം.....
അതിന്റെ പിന്നിൽ അവർക്ക് വ്യക്തമായ ലക്ഷ്യങ്ങൾ ഉണ്ടാവാം.....(നല്ല ലക്ഷ്യങ്ങളും മോശമായ ലക്ഷ്യങ്ങളും ഉണ്ടായേക്കാം).
ഞാൻ എസ് എസ് എൽ സി പരിക്ഷക്ക് പഠിക്കാൻ വേണ്ടി ഇരിക്കുന്ന (സ്റ്റഡി ലീവ് തരുമല്ലോ സ്കൂളിൽ നിന്നും .... നല്ലത് പോലെ പരീക്ഷക്ക് തയ്യാറെടുക്കാൻ) സമയം, അന്നേരം കുറച്ചു കുട്ടുകാർ എന്റെ അടുത്ത് വന്നു ക്രിക്കറ്റ്
കളിക്കാൻ വരുന്നോ എന്ന് ചോദിച്ചു..... ഞാൻ ആലോചിച്ചപ്പോൾ
അവരുടെ കൂടെ ഞാൻ ക്രിക്കറ്റ് കളിക്കാൻ പോയാൽ ശരിയാവില്ല എന്ന് തോന്നി.....ഞാൻ തോറ്റാൽ അവർക്ക് ഒന്നും സംഭവിക്കാൻ ഇല്ല..... എനിക്ക് മാത്രമായിരിക്കും അതിന്റെ ഭവിഷത്തു ഉണ്ടാവുക.....നമ്മൾ പഠിച്ചില്ലെങ്കിൽ നഷ്ടം നമ്മൾക്കു തന്നെയാണ്, മറ്റാർക്കുമല്ല......
തോൽവികളിൽ നിന്നും ഒത്തിരി കാര്യങ്ങൾ എനിക്ക് പഠിക്കാനുണ്ട്....(വെറുതെയല്ല നീ ഇപ്പോഴും തോറ്റു തോറ്റുകൊണ്ടിരിക്കുന്നത്).ഏതൊരു മനുഷ്യനും തോൽവി എന്ന് കേൾക്കുന്നത്
സങ്കടം ഉളവാക്കുന്ന കാര്യം ആണ്.... എനിക്ക് പിന്നെ സ്ഥിരമായി തോൽവികൾ സംഭവിച്ചത് കൊണ്ട് ഇപ്പോൾ തോൽവി ഒന്നും ഒരു തോൽവി അല്ലാതെ ആയിരുന്നിരിക്കുന്നു..... എനിക്ക് അറിയാം എന്നെങ്കിലും ഒരിക്കൽ ജയിക്കാൻ വേണ്ടിയുള്ളതാണ് ഈ തോൽവികൾ എല്ലാമെന്ന്..... തോൽവികളാണ് എന്നേ മുന്നോട്ട് നടക്കേണ്ട ശരിയായ വഴികളെ കുറിച്ചു കുറച്ചു കൂടെ ധാരണ സൃഷ്ടിച്ചത്.....
ഓരോ തോൽവിക്കും പറയാൻ ഉണ്ടാകും വലിയൊരു ചരിത്രം.... വരുന്ന തലമുറക്ക് ഒത്തിരി കാര്യങ്ങൾ അതിൽ നിന്നും പഠിക്കാൻ ഉണ്ടാകും.....
പലരും വീട്ടുകാരുടെ
നിർബന്ധത്തിൽ പഠിക്കുന്നവരുണ്ട്..... പഠിക്കേണ്ടതിന്റെ
ആവശ്യകത നല്ലോണം മനസ്സിൽ ആയാൽ പിന്നെ നമ്മളെ ആരും പിന്നാലെ നടന്നു പഠിക്കു.... പഠിക്കു എന്ന് നിർബന്ധിക്കേണ്ടി വരത്തില്ല....
ആദ്യ ചുവട് പരാജയപ്പെട്ടു കഴിയുമ്പോൾ പലരും പിന്തിരിയും, ഈ പണി നമ്മൾക്ക് പറ്റിയത് അല്ല എന്ന് പറഞ്ഞു കൊണ്ട്.....അങ്ങനെ പിന്തിരിഞ്ഞു ഓടുന്നവർക്ക്
എന്തിനും എവിടെയും പിന്തിരിയാൻ
മാത്രമേ നേരം കാണുള്ളൂ.....നമ്മൾക്ക് ഉചിതം അല്ലെന്ന് തോന്നുന്ന കാര്യങ്ങളിൽ നിന്നും പിന്തിരിയുന്നത് തന്നെയാണ് നല്ലത്..... എങ്കിൽ പോലും പിന്തിരിയുന്നതിനു മുൻപ് 100വട്ടം ആലോചിക്കണം......
ഞാൻ പല കാര്യങ്ങളിൽ നിന്നും പലപ്പോഴും പിന്തിരിഞ്ഞിട്ടുണ്ട്.... നമ്മൾ ഓരോ കാര്യത്തിൽ നിന്നും പിന്തിരിയുമ്പോൾ നമ്മൾക്ക് പല തരത്തിലുള്ള നഷ്ടങ്ങളും ഉണ്ടായേക്കാം....(ചിലപ്പോൾ ലാഭങ്ങളും). പക്ഷെ ആ നഷ്ടങ്ങളെ നികത്തിയെടുക്കാൻ
നമ്മൾ മറ്റു വഴികൾ കണ്ടെത്തണം എന്ന് മാത്രം....
എനിക്ക് കുറെ നാളുകൾക്കു മുൻപ് പഠിക്കുന്ന (പഠിക്കാൻ പോകുന്ന ) വിദ്യാർത്ഥികൾക്കുള്ള പുസ്തകവിതരണം ഉണ്ടായിരുന്നു....
അതിൽ നിന്നും ചെറിയ രീതിയിലുള്ള വരുമാനം ഉണ്ടായിരുന്നു.....
പുസ്തകവിതരണത്തിനായി അയച്ചു തരുന്നതിൽ ഒരെണ്ണം കുറഞ്ഞു പോയാൽ അതിന്റെ പിന്നാലെ എനിക്ക് നടക്കേണ്ടി വരും(ആരും തെറ്റി ധരിക്കരുത് കാമുകിയുടെ പിന്നാലെ അല്ല....), അതിനുവേണ്ടി ഞാൻ കൂടുതൽ സമയം മിനക്കെടേണ്ടി
വരും.... എനിക്ക് ആ സമയം ലാഭിക്കാൻ കഴിഞ്ഞാൽ മറ്റു പല കാര്യങ്ങളും
ചെയ്യാമല്ലോ എന്ന് മനസ്സിൽ ആയപ്പോൾ മുതൽ ഞാൻ പുസ്തകവിതരണത്തിൽ നിന്നും പിന്മാറി.....
എന്റെ ആദ്യ ചുവട് ശരിയായില്ല അല്ലേ എന്ന് നിങ്ങളിൽ പലരും ഇപ്പോൾ ചോദിച്ചേക്കാം... ഞാൻ പുസ്തകവിതരണം നടത്തിയത് കൊണ്ട് എന്റെ കയ്യിൽ നിന്നും പുസ്തകം വാങ്ങിച്ച ഒരു വിദ്യാർത്ഥിക്ക് സ്ക്രാച്ച് ആൻഡ് വിൻ പദ്ധതിയിലൂടെ വിമാനത്തിൽ യാത്ര ചെയ്യാനുള്ള അവസരം ലഭിച്ചു......ഞാൻ ഒരു പക്ഷെ പുസ്തകം വിതരണം നടത്തിയിരുന്നു ഇല്ല എങ്കിൽ വിമാനത്തിൽ കയറാനുള്ള അവസരം ആ വിദ്യാർത്ഥിക്ക് ഉണ്ടായെന്നു
വരില്ലായിരുന്നു..... നമ്മൾ ഇങ്ങനെയൊക്കെ
സംഭവിക്കും എന്ന് കരുതിയല്ലല്ലോ
ഓരോ കാര്യങ്ങളും ചെയ്യുന്നത്.....ഒരു വശത്തു നല്ലത് സംഭവിക്കുമ്പോൾ മറു വശത്തു മോശമയതും സംഭവിച്ചിട്ടുണ്ട്.... ഞാൻ അന്നാളിൽ പുസ്തകവിതരണം നടത്തിയ വിദ്യാർത്ഥികളിലൊരാൾ മരണപ്പെടുകയുണ്ടായി....
എന്ത് കാര്യത്തിലും
നമ്മൾക്ക് ആവശ്യമായ സപ്പോർട്ട് വളരെ അധികം വേണ്ടതുണ്ട്.....
വീട് പണിയുടെ ആദ്യ ചുവട് ആയി തറകല്ല് ഇടുന്ന കർമ്മം ഉണ്ട് നമ്മളിൽ പലർക്കും.... നമ്മൾ അന്നേരം നമ്മളുടെ വേണ്ടപ്പെട്ടവരെ ക്ഷണിക്കും.....
നമ്മുടെ നാട്ടു നടപ്പ് അനുസരിച്ചു എല്ലാ ആദ്യച്ചുവട് വെപ്പിലും നമ്മുടെ വളരെ അടുത്ത ബന്ധുക്കളെ ക്ഷണിക്കുക പതിവാണ്....
കൊച്ചിന്റെ (നമ്മുടെ ചുറ്റിലും ഉള്ള ആരുടെ വീട്ടിലെ ആവാം)ആദ്യ ജന്മദിനം.... ആദ്യമായി ക്ലാസ്സിൽ ചേർക്കുന്ന ദിനം.... ബിസിനസ് സംരഭം ഉത്ഘാടനം ചെയ്യുന്ന ദിവസം .... അങ്ങനെ എല്ലാ കാര്യത്തിലും
ആദ്യചുവട് സന്തോഷദായകമാക്കാൻ നമ്മൾ പരമാവധി ശ്രമിക്കും..... അന്ന് നമ്മളുടെ ചുറ്റിലും ഇഷ്ടം പോലെ വ്യക്തികളും ഉണ്ടാകും നമ്മുടെ സന്തോഷത്തിൽ പങ്കുചേരാൻ..... പിന്നീട് മുന്നോട്ട് നമ്മൾ ഒറ്റക്ക് തന്നെ ഓരോ പ്രശ്നങ്ങളെയും തരണം ചെയ്യേണ്ടതായി വരും.... നമ്മൾക്ക് തെറ്റിപ്പോയ ചുവടുവെപ്പുകൾ തിരിച്ചറിയാൻ
നമ്മൾക്ക് സാധിക്കണം.... നമ്മൾക്ക് സ്വയം തിരിച്ചറിയാൻ കഴിയുന്നില്ല
എങ്കിൽ യാതൊരു മടിയും കൂടാതെ മറ്റുള്ളവരുടെ സഹായം തേടണം.....
എത്ര വലിയ കോടിശ്വരനും അവരുടെ ജീവിതത്തിൽ പരാജയപ്പെടുന്ന സന്ദര്ഭങ്ങൾ ഉണ്ടായെന്നു
വരാം..... അപ്പോഴെല്ലാം അവരെയെല്ലാം
പിന്താങ്ങാൻ ആരെങ്കിലും ഉണ്ടായതു കൊണ്ടാണ് അവർക്ക് ഇന്നുള്ള നേട്ടങ്ങൾ പലതും നേടാൻ കഴിഞ്ഞിട്ടുള്ളത്...
എല്ലാവർക്കും അവരവർക്കിഷ്ടപ്പെട്ട (മറ്റുള്ളവരെ വേദനിപ്പിക്കാതെ)
കാര്യത്തിൽ ആദ്യ ചുവടു വെക്കുവാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു......
കുറിപ്പ്-ഈ ഭൂമിയിൽ ജനിക്കുന്ന എല്ലാവരും ഒരിക്കൽ എങ്കിലും എന്ത് കാര്യവും നേടിയെടുത്തിട്ടുള്ളത് ആദ്യച്ചുവട്
മുന്നോട്ട് വെച്ചിട്ട് തന്നെയാണ്....
കുഞ്ഞു നാളിൽ നമ്മൾ നടക്കാൻ പഠിച്ചത് ആദ്യച്ചുവട് തെറ്റി താഴെ പടുക്കോ എന്നും പറഞ്ഞു(ഞാൻ കുഞ്ഞായിരുന്നപ്പോൾ എന്ത് പറഞ്ഞാണ് വീണത് എന്ന് എനിക്ക് ഇന്നിപ്പോൾ ഓർമ്മ ഇല്ല.....ഞാൻ വിഴുന്ന സമയത്തു നല്ലത് പോലെ ഭാഷ പഠിച്ചു കാണാൻ ഒരു വഴിയുമില്ല.... ഒരു പക്ഷെ അന്നൊക്കെ നമ്മുടെ വായിൽ വരുക അമ്മ എന്ന വാക്കായിരിക്കും ഒരു പക്ഷെ....)(നിങ്ങൾക്ക് വേണമെങ്കിൽ വേറെ എന്തെങ്കിലും ഇഷ്ടമുള്ള വാക്കുകൾ സൗകര്യം പോലെ ഉപയോഗിക്കാം കേട്ടോ) തറയിൽ വീണതുകൊണ്ടാണ്....അന്ന് നമ്മൾ ഒന്നു കരഞ്ഞു കാണും.... കാരണം അതെല്ലാം ആദ്യ അനുഭവം ആണല്ലോ.... അന്നേരം നമ്മുടെ കൂടെയുള്ളവർ
നമ്മളെ പ്രോത്സാഹിപ്പിക്കും നിനക്ക് കഴിയും എന്ന് പറഞ്ഞു കൊണ്ട്..... നമ്മൾ നോക്കുമ്പോൾ
അവരെല്ലാം നല്ലത് പോലെ നടക്കുന്നത് കാണുന്നു.... പിന്നെ നമ്മളും എഴുന്നേറ്റു നടക്കാനുള്ള
ശ്രമം ആരംഭിക്കും.... പതിയെ പതിയെ നമ്മളുടെ പരിശ്രമത്തിൽ
വിജയം കണ്ടെത്തും.....
ഇനി എന്നെങ്കിലും
നമ്മൾ, കുഞ്ഞു പിള്ളേർ എഴുന്നേറ്റു നടക്കാനുള്ള ശ്രമത്തിൽ പരാജയപ്പെടുമ്പോൾ സാരമില്ല, നിങ്ങളെ കൊണ്ട് സാധിക്കും എന്ന് പറയാൻ കഴിയുന്നത് തന്നെ നമ്മളുടെ ആദ്യച്ചുവട് പരാജയപ്പെട്ടിട്ട് അതിൽ നിന്നും വിജയം കൊണ്ട് വരാൻ നമ്മൾക്ക് സാധിച്ചതുകൊണ്ടാണ്.....
ഓരോ പരാജയവും പരാജയം മാത്രമായി ഒതുങ്ങിപ്പോകാതെ
എല്ലാവർക്കും ആദ്യച്ചുവട് വെപ്പിലെ പരാജയത്തിൽ നിന്നും വിജയം നേടിയെടുക്കാൻ കഴിയട്ടെ.......
Everything you've ever wanted is on the other side of fear.-George Addair.
ReplyDelete