Choose your language

30 December 2021

// // Subscribe YOUTUBE Channel

Share



ഇന്നത്തെ വിഷയം പങ്കുവെക്കുക എന്നതിനെകുറിച്ചാണ്....

പങ്കുവെക്കുക എന്ന് പറയുമ്പോൾ എന്തെല്ലാം കാര്യങ്ങളാണ് നമ്മൾക്ക് മറ്റൊരാളുമായി പങ്കുവെക്കാൻ കഴിയുക എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു....

നമ്മളുടെ ജീവിതത്തിൽ ഉണ്ടാകുന്ന എല്ലാം നമ്മൾക്ക് മറ്റൊരാളുമായി പങ്കുവെക്കാൻ എപ്പോഴും കഴിഞ്ഞെന്ന് വരില്ല.....

നമ്മൾക്ക് ഉണ്ടാകുന്ന വിജയങ്ങൾ മാത്രം മറ്റൊരാളുമായി പങ്കുവെച്ചാൽ മതിയോ.....

നമ്മൾക്കുണ്ടാകുന്ന പരാജയങ്ങളും മറ്റൊരാളുമായി പങ്കുവെക്കണ്ടതല്ലേ..... മറ്റുള്ളവർക്ക് അതിൽ നിന്നും ഒത്തിരി കാര്യങ്ങൾ ഒരു പക്ഷെ പഠിക്കാൻ ഉണ്ടാകും.....

നമ്മൾക്കുണ്ടാകുന്ന വിഷമങ്ങൾ എല്ലാം നമ്മൾ പരമാവധി ആരും അറിയാതെ ഉള്ളിൽ ഒതുക്കി കഴിയും....

ഒരു പക്ഷെ നമ്മളെ കൊണ്ട് മറ്റുള്ളവരുടെ വിഷമങ്ങൾ കേൾക്കാൻ മാത്രമേ കഴിയുകയുള്ളു, അവരെ ആശ്വസിപ്പിക്കാനോ അവരുടെ വിഷമങ്ങൾക്ക് പരിഹാരം കണ്ടെത്താനോ എപ്പോഴും കഴിഞ്ഞെന്ന് വരില്ല.....

ഓരോ കാര്യവും പങ്കുവെക്കുന്നതിനു അതിനുള്ള സാഹചര്യം ഉണ്ടാവണം....

കഴിഞ്ഞ ദിവസം ഞാൻ, കുറേക്കാലം മുൻപ് സ്കൂൾ വിദ്യാഭാസ മാഗസിൻ കൊടുത്തിട്ടുള്ള കുട്ടിയെ വഴിയിൽ വെച്ച് കണ്ടു....അവൾ/അവൻ ചെറുപ്പം തൊട്ട് പാട്ട് പഠിച്ചിട്ടുള്ളതാണ് എന്ന് കുറെ നാളത്തെ സംസാരത്തിനിടയിൽ പാട്ടിനെ പറ്റിയുള്ള വിശേഷങ്ങൾ ഞാൻ കണ്ടപ്പാടെ ചോദിച്ചപ്പോൾ എന്നോട് പറഞ്ഞു.... ഞാൻ ചോദിച്ചു ഏതൊക്കെ ഭാഷയിൽ പാട്ട് പാടുമെന്ന് മലയാളം, ഹിന്ദി, തമിഴ് ......അവൾ/അവൻ പറഞ്ഞു എല്ലാം പാടുമെന്ന്.... എന്നാൽ പിന്നെ ഇപ്പോൾ മലയാളത്തിൽ ഒന്ന് പാടുമോ എന്ന് ചോദിച്ചു.... അന്നേരം വഴിയിൽ ഞങ്ങൾ മാത്രമേ ഉണ്ടായുള്ളൂ..... അവൾ/അവൻ പറഞ്ഞു ഞാൻ പാടിയിട്ട് വേണം ആളുകൾ എനിക്ക് ചില്ലറ കാശു പെറുക്കി തരാൻ എന്ന്, ഞാൻ ചോദിച്ചു പാട്ട് പാടാൻ നാണം ആണോ എന്ന്.... അന്നേരം അവൾ/അവൻ പറഞ്ഞു നാണമോ എനിക്കോ എന്ന്..... പിന്നെ ഞാൻ പാട്ട് പാടാൻ നിർബന്ധിച്ചില്ല.... പാട്ട് പാടാനുള്ള വേദി കിട്ടിയാലേ സ്വര ശുദ്ധിയോടെ അവൾക്ക്/അവനു പാടാൻ കഴിയുള്ളു എന്ന് എനിക്ക് മനസ്സിലായി.... എന്ത് കാര്യത്തിലും പങ്കുവെക്കുന്നതിൽ സാഹചര്യം വളരെ അധികം പ്രധാനമാണ് എന്ന് മനസ്സിലായി......

ജീവിതത്തിൽ എന്ത് കാര്യവും പങ്കുവെക്കുന്നതിൽ ഒരു നിയന്ത്രണം വളരെ ആവശ്യമാണ്....ഇല്ലെങ്കിൽ ജീവിതകാലം മുഴുവൻ അതുമൂലം ഉള്ള വിഷമങ്ങൾ സഹിക്കേണ്ടി വന്നേക്കാം....

കഴിഞ്ഞ ദിവസം വാർത്തകളിലൂടെ നാം എല്ലാവരും അറിഞ്ഞതാണ്..... മറ്റുള്ളവരുടെ അംഗീകാരം ഇല്ലാതെ പങ്കുവെക്കൽ നടത്തിയതിനു ശിക്ഷ ഒരാൾക്ക് അനുഭവിക്കേണ്ടി വന്നത്......

ഞാൻ കുറച്ചു നാൾ മുൻപ് വരെ എല്ലാ കാര്യവും മറ്റുള്ളവരുമായി പങ്കുവെക്കുമായിരുന്നു..... ഞാൻ വൈകിട്ട് എന്നൊക്കെ ജോലിയിൽ നിന്നും നേരെത്തെ ഇറങ്ങണം എന്ന് പറഞ്ഞിട്ടുണ്ടോ അന്നൊക്കെ എന്തെങ്കിലും ജോലി തിരക്ക് വരും എനിക്ക്, അന്നേരം ഞാൻ ആരോടാണോ പറഞ്ഞത് അവർ എന്നേ കളിയാക്കും ഇപ്പോൾ എങ്ങനെയുണ്ട്, വളരെ നേരെത്തെ പോകാൻ പറ്റിയില്ലേ എന്നു ചോദിച്ചുകൊണ്ട്......പിന്നീട് എനിക്ക് മനസ്സിൽ ആയി നമ്മുടെ സന്തോഷങ്ങൾ നമ്മൾ മാത്രം അറിഞ്ഞാൽ മതി, മറ്റുള്ളവരെ അറിയിക്കാൻ (പങ്കുവെക്കാൻ) നിൽക്കണ്ട എന്ന്.....

ഞാൻ കോടിശ്വരൻ (ഉദാഹരണം പറഞ്ഞതാണ് കേട്ടോ) ആണെങ്കിൽ അതു ഞാൻ മാത്രം അറിഞ്ഞാൽ മതി, ആളുകളെ ചെണ്ട കൊട്ടി (തബല ആയാലും കുഴപ്പമില്ല...) അറിയിക്കാൻ നിൽക്കണ്ട എന്ന്.... കാരണം ലോകത്തു നമ്മളെക്കാൾ പാവപ്പെട്ടവരും കാണും..... നമ്മൾ മതിമറന്നു സന്തോഷിക്കുന്നത് ശരിയല്ല..... നമ്മളെകൊണ്ട് കഴിയാവുന്ന സഹായങ്ങൾ അവർക്കും ചെയ്തു കൊടുക്കണം എന്ന്.....

കഴിഞ്ഞ ദിവസം കുറച്ചു പേര് അവരുടെ സന്തോഷം മധുരം നൽകി ഞങ്ങളുമായി പങ്കുവെക്കുക ഉണ്ടായി.... അവർക്ക് എന്നേ മാത്രം മാറ്റി നിർത്താൻ കഴിയില്ലല്ലോ......കാരണം ഒരാളെ ഒഴിവാക്കിയാൽ അവർക്ക് സന്തോഷം ലഭിക്കില്ല എന്ന് നല്ലത് പോലെ അറിയാം.....ഞാൻ അവരുടെ സന്തോഷത്തിൽ പങ്കുചേർന്നു.... അവർ തന്നത് മുഴുവൻ എന്നെകൊണ്ട് കഴിക്കാൻ സാധിക്കാത്തത് കൊണ്ട് ഞാൻ എനിക്ക് കിട്ടിയ പങ്കിൽ കുറച്ചു എന്റെ സുഹൃത്തിനു കൊടുത്തു..... അപ്പോഴാണ് എന്റെ സന്തോഷം ഇരട്ടിച്ചത്.....

കഴിഞ്ഞ ദിവസം എന്റെ കൂടെ ജോലി ചെയ്യുന്ന വ്യക്തി എനിക്ക് വേണ്ടി ഞാൻ കമ്പ്യൂട്ടറിൽ നിന്നും കൊടുത്ത പ്രിന്റ്, പ്രിൻറർ മെഷീനിൽ പേപ്പർ അങ്ങോടും ഇങ്ങോടും തിരിച്ചും മറിച്ചും വെച്ചുകൊണ്ട് കഷ്ടപ്പെട്ടപ്പോൾ, അവരുടെ വിലപ്പെട്ട സമയം എനിക്ക് വേണ്ടി മാറ്റിവെച്ചപ്പോൾ പറഞ്ഞൊരു വാക്കുണ്ട്.... ലിജോ അവരെ സഹായിക്കുമ്പോൾ തിരിച്ചു അവരും സഹായിച്ചില്ലെങ്കിൽ മുകളിൽ ചെല്ലുമ്പോൾ കണക്ക് ചോദിക്കുമ്പോൾ അവർക്ക് ഉത്തരം പറയാൻ പറ്റില്ലല്ലോ എന്ന്..... (ഞാൻ ചോദിച്ചു ഞാൻ മുകളിൽ ചെല്ലുമ്പോൾ ആണോ എന്ന്.....അവർ ഉദേശിച്ചത്ഈശ്വരന്റെ കാര്യം ആണ്...).

ഒരാൾക്ക് പങ്കുവെക്കുന്ന കാര്യത്തിൽ നമ്മൾക്ക് പരിധിയുണ്ട്, പരിമിതിയുണ്ട്....(രഹസ്യം ആയി സൂക്ഷിക്കേണ്ട കാര്യങ്ങളും ഉണ്ടാകുമല്ലോ...).

ഞാനൊക്കെ ചെറുപ്പ കാലത്ത് ക്ലാസ്സിൽ നിന്നും ടൂർ പോയപ്പോൾ എന്റെ ക്ലാസ്സിൽ നിന്നും പണം ഇല്ലാത്തതിന്റെ പേരിൽ ടൂറിനു വരാൻ പറ്റാത്തവരുണ്ടായിരുന്നു...അന്ന് സാമ്പത്തികമായി അവരെ സഹായിക്കാൻ ആർക്കും കഴിയുന്നുണ്ടായില്ല.....

നമ്മളുടെ ചെറുപ്പത്തിൽ നമ്മൾക്ക് ഒത്തിരി പേരെ സഹായിക്കണം എന്നുണ്ടെങ്കിലും പലപ്പോഴും സാധിച്ചെന്ന് വരില്ല...... പ്രത്യക്ഷത്തിൽ സഹായിക്കാൻ പറ്റിയില്ലെങ്കിലും അവർക്ക് വേണ്ടി സമയം ചിലവഴിച്ചു, പ്രാർത്ഥിച്ചുകൊണ്ട് അവരെ സഹായിക്കാൻ കഴിഞ്ഞേക്കും.....

എല്ലാ പങ്കുവെക്കലുകൾക്കും നല്ലതും മോശമായതുമായ വശങ്ങൾ ഉണ്ടാവാം....

കുറെ നാളുകൾക്കു മുൻപ് എന്റെ കൂട്ടുകാരന്റെ അപ്പൻ എനിക്ക് അദ്ദേഹത്തിന്റെ കയ്യിൽ ഇരുന്ന പൊതിയിൽ നിന്നും കപ്പലണ്ടി കഴിക്കാൻ തന്നു..... സ്വന്തം മകന് കൊടുക്കാതെ എനിക്ക് തന്നത് കൊണ്ടാണോ എന്തോ അവൻ(കൂട്ടുകാരൻ)എന്നോട് പറഞ്ഞു,അവന്റെ അപ്പൻ അവൻ ആണെന്ന് കരുതി എനിക്ക് തന്നത് ആണെന്ന്..... ഞാൻ അവനോട് എന്ത് പറയാനാണ്..... അന്ന് ചെറുപ്പം അല്ലേ..... സ്വന്തം മക്കളെക്കാൾ മറ്റുള്ളവർക്ക് പങ്കുവെക്കുമ്പോൾ സ്വന്തം മക്കൾക്ക് ഇഷ്ടക്കേട് ഉണ്ടാവുക സ്വഭാവികമാണ്.....

സ്വന്തം കുടുംബം മറന്നു, ഒരിക്കലും മറ്റുള്ളവർക്ക് പങ്കുവെക്കാൻ പോകരുത്....സ്വന്തം കുടുംബത്തിൽ നിന്നും കിട്ടേണ്ട സ്നേഹം കുടുംബത്തിൽ നിന്നും തന്നെ കിട്ടണം....സ്വന്തം കുടുംബത്തിലേക്ക് കൊടുക്കേണ്ട സ്നേഹം കുടുംബത്തിലേക്ക് തന്നെ കൊടുക്കണം.....

ഇന്ന് ചുറ്റിലുമുള്ള ഒത്തിരി മനുഷ്യർക്ക് സ്നേഹം കിട്ടുന്നില്ല, സ്നേഹിക്കാൻ ആരുമില്ല എന്നൊക്കെ പരാതിയും പരിഭവങ്ങളും ഉണ്ട്.....

നമ്മൾ മനുഷ്യരാണ്,പലതരത്തിൽ കുറവുകൾ ഉള്ളവർ ആണ് ..... കുറവുകൾ നികത്തപ്പെടുന്നത് മറ്റു പലരും അവരുടെ വിലപ്പെട്ട സമയം നമ്മൾക്ക് വേണ്ടി മാറ്റി വെക്കുമ്പോഴാണ്....(നമ്മൾ നമ്മളുടെ വിലപ്പെട്ട സമയം മറ്റുള്ളവർക്ക് വേണ്ടി മാറ്റിവെക്കപ്പെടുമ്പോഴാണ്)

ഇന്ന് ഞാൻ ഇപ്പോൾ ഇവിടെ എഴുതുമ്പോൾ എന്റെ സ്നേഹം വാക്കുകളിലൂടെ നിങ്ങളുമായി പങ്കുവെക്കുകയാണ്.....(ആരും തെറ്റായ അർത്ഥത്തിൽ എടുക്കരുത് എന്ന് അഭ്യർത്ഥിക്കുന്നു......)

നിങ്ങളുടെ ഓരോരുത്തരുടെയും വിലപ്പെട്ട സമയം ഇവിടെ എഴുതിയിരിക്കുന്നത് വായിക്കാൻ വേണ്ടി ചിലവഴിക്കുകയാണ്.....

എനിക്ക് ലഭിച്ച കഴിവ് ഞാൻ ഉപയോഗിക്കാതെ വെറുതെ നശിപ്പിച്ചു കളഞ്ഞാൽ നഷ്ടം മറ്റുള്ളവരേക്കാൾ ഉപരി എനിക്ക് തന്നെയാണ്.....

ഞാൻ ജോലി ചെയ്തു നേടുന്ന പണം ഞാൻ പലയിടങ്ങളിലായി (വീട്ടിലേക്ക് അരിയും പച്ചക്കറിയും വാങ്ങിക്കുന്നത് ഉദാഹരണം )പങ്കുവെക്കുന്നു..... അതിലുടെ അവരും(പണം ലഭിക്കുന്ന വ്യക്തികൾ)വളരുന്നു......

നമ്മുടെ ഓരോരുത്തരുടെയും വളർച്ചക്ക് പങ്കുവെക്കൽ വളരെ ആവശ്യമായ ഘടകം ആണെന്ന് സൂചിപ്പിച്ചുകൊണ്ട് അർഹതയുള്ളവർക്ക്(അവരുടെ അനുമതിയോടെ)വേണ്ടവിധത്തിൽ പങ്കുവെക്കുവാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.....

കുറിപ്പ്-പങ്കുവെക്കൽ ഉചിതം പോലെ ചെയ്യേണ്ടതാണ്..... ഓരോ പങ്കുവെക്കൽ ചെയ്യുമ്പോഴും ഉചിതമായ തീരുമാനം കൈകൊള്ളുക..... കാരണം നമ്മൾ തന്നെയാണ് പങ്കുവെക്കൽ കൊണ്ട് എന്തെങ്കിലും ദോഷങ്ങൾ ഉണ്ടെങ്കിൽ ഒരു പക്ഷെ അനുഭവിക്കേണ്ടത്.....

ഞാൻ ഇപ്പോൾ ആർക്കെങ്കിലും പാക്കറ്റിൽ ഉള്ള ഭക്ഷണം വാങ്ങിച്ചു കൊടുക്കുകയാണെങ്കിൽ കാലാവധി എഴുതിയിട്ടുള്ള പാക്കേറ്റ് മാത്രമേ വാങ്ങി കൊടുക്കുള്ളു.... ഇല്ലെങ്കിൽ പിന്നെ എന്റെ സന്തോഷത്തിനു വേണ്ടി ഞാൻ പങ്കുവെക്കുന്നത് ദുഃഖത്തിന് കാരണം ആയേക്കാം.....

 

Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. What we achieve inwardly will change outer reality-Plutarch.

    ReplyDelete

Dear Valuable Candidates,
Thanks for your valuable review of our Android application. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN