Choose your language

6 December 2021

// // Subscribe YOUTUBE Channel

Hate



ഇന്നത്തെ വിഷയം വെറുപ്പ് എന്നതിനെക്കുറിച്ചാണ്....

നമ്മൾ ഓരോരുത്തർക്കും ഇഷ്ടക്കേട് ഉണ്ടാക്കുന്ന പ്രവർത്തികൾ ആരുടെ ഭാഗത്തു നിന്നുണ്ടായാലും, വ്യക്തിയെ പതിയെ പതിയെ വെറുക്കാൻ തുടങ്ങും....

പണ്ടെങ്ങോ വ്യക്തിയെ ആഗാധമായി സ്നേഹിച്ചിച്ചിട്ടുണ്ടാകും, പ്രണയിച്ചു വിവാഹം കഴിച്ചിട്ടുണ്ടാകും..... വെറുപ്പ് ഏതു നിമിഷവും ഏതൊരാളിലേക്കും കടന്നു വരാം..... പരസ്പരം ഉള്ള തുറന്നു പറച്ചിൽ ഉണ്ടെങ്കിലേ വെറുപ്പിനെ അകറ്റാൻ ഒരു പരിധി വരെ കഴിയുള്ളു.....(ഒരു പക്ഷെ ഇടനിലക്കാരുടെ സഹായം ആവശ്യമായി വന്നേക്കാം) വെറുപ്പ് ഉള്ളിടത്തോളം കാലം പരസ്പരം തുറന്നു പറച്ചിലുകൾ ഉണ്ടാവുന്നില്ല.....

എന്നേ കാണുമ്പോൾ പുറമെ ചിരിക്കുന്നവർക്ക് പോലും ഒരു പക്ഷെ അവരുടെ ഉള്ളിന്റെ ഉള്ളിൽ എന്നോട് വെറുപ്പ് തോന്നിയേക്കാം.....

എല്ലാ ദിവസവും ഇങ്ങനെ ഓരോ വിഷയവുമായി വന്നു ഞങ്ങളെ വെറുപ്പിക്കുന്നത് എന്തിനാണ് ലിജോയെ എന്ന്? എന്നോട്, ആരുടെ എങ്കിലും മനസ്സിൽ ചോദ്യം ചോദിക്കുന്നവരുണ്ടാകും.....

പലരും പറയാറുണ്ട്, വെറുത്തു വെറുത്തു അവസാനം സ്നേഹിക്കാൻ പഠിച്ചു എന്ന്.... വെറുപ്പിന്റെ അങ്ങേ അറ്റം എന്താണ് എന്ന് എനിക്ക് അറിയില്ല..... ഒന്ന് അറിയാം വെറുപ്പ് മനസ്സിൽ കൊണ്ട് നടന്നു കഴിഞ്ഞാൽ ജീവിതത്തിൽ ഒരിക്കലും സന്തോഷം കണ്ടെത്താൻ കഴിയില്ല എന്ന്....

നമ്മളിൽ പലരും മറ്റു ആളുകളെ കുറിച്ചു ഇല്ലാ കഥകൾ പറഞ്ഞു കൊണ്ട് നമ്മൾ പറയുന്നത് കേൾക്കുന്ന വ്യക്തികളിൽ, നമ്മൾ ആരെക്കുറിച്ചാണോ പറഞ്ഞത് അവരെക്കുറിച്ച് ഒരു പക്ഷെ വെറുപ്പ് ഉളവാക്കാൻ ഉള്ള സാഹചര്യം ഉളവാക്കിയേക്കാം....അല്ലെങ്കിൽ നമ്മൾ പറയുന്നത് കേൾക്കുന്ന വ്യക്തിക്ക് നമ്മളെ വെറുക്കാൻ അതൊരു കാരണം ആയേക്കാം.....

നമ്മൾ ഉറക്കത്തിൽ പലതരത്തിലുള്ള പേടിപ്പിക്കുന്ന സ്വപ്നങ്ങൾ കാണാറുണ്ട്....

നമ്മൾക്ക് കാണാൻ ഇഷ്ടം ഇല്ലാത്ത കാഴ്ചകൾ കാണേണ്ടി വരുമ്പോഴാണ് നമ്മൾ കാഴ്ചകളെ വെറുക്കുന്നതും അതൊരു തരത്തിൽ പേടി ആയി മാറിക്കൊണ്ട് ഉറക്കത്തിൽ നിന്നും എഴുന്നേൽക്കുന്നതും.....

പണ്ടൊരിക്കൽ ഞാൻ ഒരു സിനിമ തിയേറ്ററിൽ പോയി കണ്ടു(പിന്നെ മൃഗശാലയിൽ പോയാൽ സിനിമ കാണാൻ പറ്റില്ലല്ലോ), സിനിമ കണ്ടതിൽ പിന്നെ എനിക്ക് സിനിമ തീയേറ്ററിൽ പോയി സിനിമ കാണുന്നതിനോട് വെറുപ്പായി പോയി.....

പിന്നീട് ഒത്തിരി നാളുകൾക്കു ശേഷം ആണ് സിനിമ കാണാൻ വീണ്ടും പോയിട്ടുള്ളൂ.....

ഒരാൾക്ക് ഇഷ്ടം ഉള്ള കാര്യം മറ്റൊരാൾക്ക്ഇഷ്ടം ആവണം എന്ന് നിർബന്ധം ഇല്ല.... രണ്ടു പേരുടെയും മനസ്സുകൾ തമ്മിൽ വളരെയേറെ വ്യത്യാസം ഉണ്ടല്ലോ.....

നിന്നെ എനിക്ക് ഇനി കാണണ്ട, നിന്നെ കാണുന്നത് എനിക്ക് വെറുപ്പാണ്..... ഇങ്ങനെയുള്ള വാക്കുകൾ ഒരാൾ നമ്മളോട് പറയണം എങ്കിൽ അയാളിൽ നമ്മളെക്കുറിച്ച് അത്രമാത്രം വേദനിക്കുന്ന ഓർമ്മകൾ ഉണ്ടായിക്കാണും.....

വെറുപ്പിന് മരുന്ന് ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട്, ക്ഷമ എന്നാണ് മരുന്നിന്റെ പേര്......

വെറുപ്പ് എന്ന വികാരം ആരാണ് നമ്മളിൽ കുത്തിവെച്ചത്...... ജന്മസിദ്ധമായി ലഭിച്ചതാണോ....... മറ്റുള്ളവരുടെ ഭാഗത്തു നിന്നും നമ്മൾക്ക് എപ്പോഴെങ്കിലും വേദനിപ്പിക്കുന്ന ഓർമ്മകൾ ഉണ്ടാവുന്നുണ്ടെങ്കിൽ നമ്മൾ അയാളെ വെറുക്കാൻ തുടങ്ങും..ചിലർക്ക് എത്ര ശ്രമിച്ചാലും വെറുക്കാൻ കഴിയില്ല.....

എനിക്ക് ഒരാളെ, അല്ലെങ്കിൽ ഒരുകൂട്ടം ആളുകളെ നല്ലത് പോലെ വെറുപ്പിക്കാൻ അറിയാം, അതുപോലെ നല്ലത് പോലെ സ്നേഹിക്കാൻ അറിയാം, ഒരു കൂട്ടം ആളുകളുടെ സ്നേഹം വാങ്ങിക്കാനും അറിയാം..... (ഇന്നിപ്പോൾ വെറുപ്പിക്കുന്നതിന്റെ തോതു കുറച്ചു കൊണ്ടുവന്നു സ്നേഹത്തിന്റെ തോതു കൂട്ടി കൊണ്ട് വരികയാണ്..അതിനുള്ള ശ്രമത്തിലാണ്..).

ഞാൻ പല ഗ്രൂപ്പുകളിലും ഒറ്റ ദിവസം തന്നെ 25ലധികം പോസ്റ്റുകൾ(രണ്ടോ മൂന്നോ വാക്കുകൾ ഉണ്ടാവുള്ളു അത്തരം പോസ്റ്റുകളിൽ) പോസ്റ്റാറുണ്ട്..... ഗ്രൂപ്പിന്റെ അഡ്മിൻ, മോഡറേറ്റർ എന്നിവർക്ക് എന്നേ അറിയാം എന്ന് തോന്നുന്നു....... എന്റെ എത്ര പോസ്റ്റ്കണ്ടാലും അവർ അപ്പ്രൂവ് ചെയ്യും, പോസ്റ്റുകളുടെ പ്രേതേകത ഫുൾ എന്റർടൈൻമെന്റ് ആയിരിക്കും എന്നുള്ളതാണ്.....എല്ലാ ആളുകളും പോസ്റ്റുകളെ ഒരെ രീതിയിൽ അല്ലല്ലോ കാണുക....... ആദ്യമൊക്കെ എന്റെ പോസ്റ്റ്കണ്ടവർ എന്ത് വെറുപ്പിക്കൽ ആണെന്ന് പറഞ്ഞെങ്കിലും കുറെ നാളുകൾക്കു ശേഷം അഭിപ്രായം മാറ്റി പറയാൻ തുടങ്ങി, ഒത്തിരി ആളുകൾ പോസ്റ്റിനോട് പ്രതികരിക്കാൻ തുടങ്ങി..... ഞാൻ പിന്നെ വർഷം മുഴുവൻ ആളുകളെ വെറുപ്പിക്കാം എന്ന് കരാർ എടുത്തിട്ടില്ല, അതുകൊണ്ട് തന്നെ ഒന്നോ രണ്ടോ ദിവസം മാത്രമേ ഞാൻ എന്റെ ചെറിയ കലാപരിപാടി മുന്നോട്ട് കൊണ്ട് പോകാറുള്ളൂ....

എനിക്ക് പണ്ട് അൾസർ എന്നൊരു അസുഖം ഉണ്ടായിരുന്നു..... എത്ര ശ്രമിച്ചിട്ടും വലിയൊരു മാറ്റം ഒന്നും അസുഖത്തിന് ഉണ്ടായില്ല..... അങ്ങനെയിരിക്കെ ഞാൻ ഒരു സ്ഥലത്ത് ധ്യാനത്തിന് പോയി, അവിടെ ചെന്ന് കഴിഞ്ഞപ്പോൾ ഒരു ക്ലാസ്സിൽ പങ്കെടുക്കവേ ആരോടെങ്കിലും വെറുപ്പ് ഉണ്ടെങ്കിൽ അതെല്ലാം ഉപേക്ഷിക്കണം, അവരുടെ തെറ്റുകൾക്ക് ക്ഷമ നൽകണം എന്ന് കേൾക്കാൻ ഇട വന്നു.....അങ്ങനെ ഞാൻ ക്ഷമിക്കാൻ തുടങ്ങി..... പിന്നെ കരയാനും തുടങ്ങി...... എന്നേ ആന്മിയമായി കൗൺസിലിംഗ് ചെയ്ത വ്യക്തി എന്നോട് പറഞ്ഞു..... ലിജോക്ക് സൗഖ്യം ലഭിക്കാൻ പോകുന്നു എന്ന്..... ഉറപ്പിൽ ഞാൻ പ്രാർത്ഥിച്ചു, എന്റെ അസുഖം മാറി..... നാലു ആളുകളുടെ മുൻപിൽ നിന്നും എന്റെ അനുഭവ സാക്ഷ്യം സംസാരിക്കാൻ ഇടവന്നു..... പിന്നെ ഞാൻ പുറത്തിറങ്ങിയപ്പോൾ ആളുകൾ ചോദിക്കാൻ തുടങ്ങി ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്ന്, ഞാൻ പറഞ്ഞു വളരെ സിംപിൾ ആണ്... വെറുപ്പ് ഉണ്ടെങ്കിൽ സാധനത്തിനെ മനസ്സിൽ നിന്നും എടുത്തു കളഞ്ഞാൽ മതിയെന്ന്..മറ്റൊരാൾക്ക്നമ്മുടെ ഉള്ളിലെ വെറുപ്പിനെ കളയാൻ പറ്റില്ലല്ലോ, അവനവൻ തന്നെ വിചാരിക്കണം...(പ്രാർത്ഥന ഓരോരുത്തരുടെയും വിശ്വാസം ആണ്...പ്രാർത്ഥിക്കണോ വേണ്ടയോ എന്നത് ഓരോ വ്യക്തികളുടെയും ഇഷ്ടം ആണ്... പ്രാർത്ഥന മാത്രം ഉള്ളത് കൊണ്ട് എല്ലാം നേടിയെടുക്കാൻ കഴിയും എന്ന് ഞാൻ കരുതുന്നില്ല.... പ്രവർത്തികൾ ഉണ്ടാകണം.... പലരും ഓരോ ആളുകളുടെ വിശ്വാസം കാണുമ്പോൾ, അതിനെതിരെ പരിഹസിക്കുന്നതും ട്രോൾ ചെയ്യുന്നതും കണ്ടിട്ടുണ്ട്...ശരിക്കും ദൈവം ഉണ്ടോ ദൈവം ഇല്ലയോ എന്ന് എന്നോട് ചോദിച്ചാൽ എനിക്ക് ഉത്തരം പറയാൻ അറിയില്ല.....നമ്മൾ എന്ത് വിശ്വസിക്കുന്നുവോ അതായി തീരും നമ്മൾ.....ഞാൻ എന്റെ രോഗം ഒരിക്കലും മാറില്ല എന്ന് വിചാരിച്ചിരുന്നാൽ എന്റെ രോഗം ഒരിക്കലും മാറുകയില്ലായിരുന്നു....).

ഇന്ന് വരെ ഒരു രോഗിയും മരുന്ന് കഴിക്കുമ്പോൾ രോഗം മാറാതെ ഇരിക്കട്ടെ എന്ന് ആഗ്രഹിക്കാറില്ല... പകരം എത്രയും പെട്ടെന്ന് രോഗം മാറണം എന്നാണ് ആഗ്രഹിക്കുക.....

ക്ഷമിക്കാനും പൊറുക്കാനും ഉള്ള മനസ്സ് നമ്മൾ സൃഷ്ടിക്കുക.....ആരോടും മനസ്സിൽ വെറുപ്പ് ഇല്ലാതെ ആക്കുക..... മനസ്സിൽ വെറുപ്പ് ഉണ്ടെങ്കിൽ നമ്മൾക്കു മനസ്സ് തുറന്നു ആരോടും ചിരിക്കാൻ കഴിയില്ല.....

അവൾ/അവൻ എന്നേ തേച്ചിട്ട് പോയി, എനിക്ക് എങ്ങനെ അവനോട് ക്ഷമിക്കാൻ പറ്റും..... നമ്മുടെ മനസ്സിന് അപാരമായ ശക്തിയുണ്ട്..... നമ്മളെ തളർത്താനും വേണമെങ്കിൽ മാനസികമായി രോഗിയാക്കാനും ഒരാളെ എങ്കിലും വെറുക്കാൻ കിട്ടിയാൽ മതി എന്നതാണ് അതിലൊന്ന്..... വെറുപ്പ് നമ്മുടെ ജീവിതം നരകത്തുല്യം ആക്കും..... മറ്റുള്ളവർ നമ്മളോട് ചെയ്യുന്ന തെറ്റുകൾ നിരുപാധികം ക്ഷമിക്കാൻ നമ്മൾക്ക് കഴിയണം.... നമ്മുടെ മനസ്സിനെ ഒന്നു ഫ്രീ ആക്കണം... അവിടെ സന്തോഷം കൊണ്ട് നിറക്കണം.... നമ്മൾക്ക് ഒത്തിരി അനുഗ്രഹങ്ങൾ കിട്ടിയിട്ടുണ്ടാകുമല്ലോ ഇന്ന് വരെയുള്ള ജീവിതത്തിൽ അതെല്ലാം ആസ്വദിക്കാൻ വെറുപ്പ് ഉപേക്ഷിച്ചേ മതിയാകുള്ളൂ.....

വെറുപ്പ് ഇല്ലാത്ത ഒരു ജനസമൂഹം ലോകത്തു ഉണ്ടായെങ്കിൽ ലോകം എത്ര നന്നായേനെ....

പരസ്പരം സ്നേഹിക്കാനുള്ള മനസ്സ് വംശനാശം സംഭവിച്ചു പോകാതിരിക്കാൻ വെറുപ്പ് ഇല്ലാതെയാക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുക..... ആർക്കും വളരെ എളുപ്പം വെറുപ്പ് കളയാൻ പറ്റിയെന്ന് വരില്ല.... പതിയെ പതിയെ നമ്മൾ ആരെയാണോ വെറുത്തിരുന്നത് അവരുടെ നല്ല കാര്യങ്ങൾ ചിന്തിക്കുക, അവരെ സ്നേഹിക്കുക..... വെറുപ്പ് ഇല്ലാതെ ആകുന്നത് കാണാൻ കഴിയും.....

പറയാൻ എളുപ്പമാണ്, പ്രവർത്തിയിൽ കൊണ്ട് വരാൻ പ്രയാസമാണ്, പരിശ്രമം വളരെ അത്യാവശ്യം ആണ് വെറുപ്പ് ഇല്ലാതെയാക്കാൻ.....

വെറുപ്പ് എന്ന വികാരത്തെ ജീവിതത്തിൽ നിന്നും ഉന്മുലനം(ഇല്ലായ്മ)ചെയ്യാൻ നമ്മൾ ഓരോരുത്തർക്കും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.....

കുറിപ്പ്-ഇന്ന് ഉണ്ടാകുന്ന വെറുപ്പ് ആയിരിക്കില്ല, നാളെകളിൽ നമ്മൾക്കുണ്ടാകുക.....

വെറുപ്പ് ഉളവാക്കുന്ന സാഹചര്യത്തിൽ നിന്നും ഒഴിഞ്ഞു നിൽക്കുക......

ആർക്കും ആരോടും വെറുപ്പ് ഉണ്ടാകാതിരിക്കട്ടെ.....

എല്ലാ മനുഷ്യർക്കും അവരുടേതായ ഇഷ്ടങ്ങളും,തീരുമാനങ്ങളും ഉണ്ട്.....

വെറുപ്പ് ഇല്ലാതെ ആകട്ടെ എല്ലാവരുടെയും ജീവിതത്തിൽ നിന്നും.....

 

Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. Change your thoughts and you change your world.-Norman Vincent Peale.

    ReplyDelete

Dear Valuable Candidates,
Thanks for your valuable review of our Android application. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN