ഇന്നത്തെ വിഷയം പരിശ്രമം ഉപേക്ഷിക്കാതിരിക്കുക എന്നതിനെക്കുറിച്ചാണ്...
എന്റെ എഴുത്തു വായിക്കാൻ മടിയുള്ളവർ തീർച്ചയായും ഈ ഒരു എഴുത്തു എങ്കിലും വായിച്ചു നോക്കണം......നിങ്ങളുടെ പരിശ്രമം വിജയിക്കുമോ എന്ന് നോക്കാലോ...
പരിശ്രമം വിജയിച്ചില്ലെങ്കിൽ
അതിന്റെ കാരണം എന്താണ് എന്ന്
മനസ്സിൽ ആക്കാമല്ലോ..... (ഭാവിയിൽ എന്റെ എഴുത്തുകൾ വായിക്കണോ വേണ്ടയോ എന്ന്
തീരുമാനിക്കാമല്ലോ...)
നമ്മൾ അറിഞ്ഞും അറിയാതെയും പരിശ്രമിക്കുകയാണ്.....
നമ്മുടെ ശരീരഭാഗങ്ങൾ ഓരോന്നും ഓരോ ദിനവും എത്രമാത്രം പരിശ്രമിക്കുന്നതുകൊണ്ടാണ് നമ്മൾ
ഉണർവോടെ ഉന്മേഷത്തോടെ ഇന്നും ഓരോ നിമിഷവും വളർന്നു കൊണ്ടിരിക്കുന്നത്......
നമ്മളിൽ പലർക്കും പലപ്പോഴും സങ്കടം
വരാറുണ്ട്.... സങ്കടം വരുമ്പോൾ നമ്മൾ
കരയും എവിടെയെങ്കിലും ചുരുണ്ടു കൂടി
കിടക്കും..... നമ്മൾ അന്നേരം ഓർമ്മകളിലേക്ക് കൊണ്ടു
വരിക നമ്മൾക്കുണ്ടായ നഷ്ടങ്ങളെയും പരാജയങ്ങളെയും കുറിച്ചു ആയിരിക്കും....
നമ്മൾക്ക് ചെയ്യാൻ കഴിയുന്നതിന്റെ
പരമാവധി കാര്യങ്ങൾ ചെയ്യുക... ബാക്കിയെല്ലാം
വരുന്നിടത്തു വച്ചു കാണാം....അല്ല
പിന്നെ.... (അമേരിക്കയിൽ വെച്ചാണോ കാനഡയിൽ വെച്ചാണോ വരുന്നിടത്തു വെച്ചു
കാണുന്നത് എന്ന് ചോദിക്കില്ലല്ലോ അല്ലേ
)...
കുറച്ചു ദിവസങ്ങൾക്കു മുൻപ് ഒരു റിയാലിറ്റി ഷോ
പ്രോഗ്രാം യൂട്യൂബിൽ മൊബൈലിൽ വീട്ടുകാർ വെച്ചപ്പോൾ എനിക്ക് ചെറുതായി ആ പ്രോഗ്രാം കേൾക്കാൻ ഇടയായി...
അതിൽ ജഡ്ജിയായി ഇരുന്ന
പ്രശസ്തനായ ഗായകൻ, അവിടെ വേദിയിൽ പാടിയ
വ്യക്തിയോട് ചോദിച്ചു, വേറെ ഏതെങ്കിലും റിയാലിറ്റി ഷോ
ഓഡിഷന് ഇതിനു മുൻപ്
പോയിട്ടുണ്ടോ എന്ന്... മത്സരാർഥി പോയിട്ടുണ്ടെന്നും അവിടെ
സെലക്ട് ആയില്ല
എന്നും പറഞ്ഞപ്പോൾ ഇപ്പോഴത്തെ റിയാലിറ്റി ഷോയിലെ
ജഡ്ജി പറയുക ഉണ്ടായി, ഞാൻ
ആയിരുന്നു ജഡ്ജി എങ്കിൽ താങ്കളെ സെലക്ട് ചെയ്തേനെ എന്ന്.....അതായത് അദ്ദേഹത്തിന്റെ 40 വർഷത്തിൽ അധികം
ആയിട്ടുള്ള പരിചസമ്പത്ത് വെച്ചു ആ മത്സരാർഥിയിൽ ഒരു
പാട്ടുകാരന് ഉണ്ടായിരിക്കേണ്ട
സവിശേഷതകൾ ഉണ്ടെന്ന് അദ്ദേഹം പറയുകയുണ്ടായി
... ഒരു
കലത്തിലെ അരി വെന്തിട്ടുണ്ടോ എന്ന്
നോക്കാൻ ഒരു അരി മണി
എടുത്തു നോക്കിയാൽ മതി, ആ കലത്തിലെ എല്ലാ
അരിമണിയും എടുത്തു നോക്കേണ്ടതില്ല
എന്നും ഉദാഹരണം സഹിതം
ജഡ്ജി കൂട്ടിച്ചേർത്തു.... ഇത്രയും കാര്യങ്ങൾ ആ
മത്സരാർത്ഥിക്ക്
കേൾക്കാൻ ഇടവന്നത് നേരെത്തെ തനിക്കുണ്ടായ പരാജയത്തിൽ തളരാതെ വീണ്ടും വിണ്ടും പരിശ്രമിച്ചതുകൊണ്ടാണ്....
നമ്മളിൽ പലർക്കും പരിശ്രമിക്കാൻ
വളരെ ബുദ്ധിമുട്ടാണ്...നമ്മുടെ പരിശ്രമം പരാജയപ്പെട്ടാൽ ആളുകൾ
എന്ത് പറയും എന്നോർത്ത്... നമ്മുടെ ചുറ്റിലുമുള്ള ഓരോ
ആളുകളും പരിശ്രമിക്കുന്നത്
കൊണ്ടാണ് ഇന്ന് ഈ ലോകം
മുന്നോട്ട് പോകുന്നത്..... ഓരോ ആളുകൾക്കും അവരവരുടേതായ രീതിയിൽ സമൂഹത്തിന്റെ വളർച്ചയിൽ പങ്കുവഹിക്കാനുണ്ട്....
പരിശ്രമിക്കാതെ
ആരും ഇന്നുവരെ വളർന്നിട്ടില്ല..... മറ്റുള്ളവരോടുള്ള ദേഷ്യവും പിണക്കവും കൊണ്ട്
സ്വന്തം വളർച്ചയെ കുഴിച്ചു മുടിയവർ ഉണ്ടാവും ഒരുപക്ഷെ....
നമ്മൾ തീരുമാനിക്കണം നമ്മൾക്ക് വളർച്ച
വേണോ വേണ്ടയോ എന്ന്....
ഞാൻ കഴിഞ്ഞ ദിവസം
പൊക്കത്തിനെകുറിച്ചു
ഒരാളോട് സംസാരിച്ചു.... അപ്പോൾ കൂടെയുണ്ടായിരുന്നവർ പറയുകയുണ്ടായി 21വയസ്സ്
വരെ പൊക്കം വെക്കുകയുള്ളു എന്ന്.....21വയസ്സ് ആയി എന്ന്
മനുഷ്യർക്ക് അല്ലേ മനസ്സിൽ ആവുള്ളു.... ശരീരത്തിനു മനസ്സിൽ ആകുമോ
എന്നൊക്കെ എനിക്ക് ചോദിക്കണം എന്നുണ്ടായിരുന്നു
ഞാൻ ചോദിച്ചില്ല.... ഒരു
പഠനം നടത്തുമ്പോൾ ഏകദേശം
ഒരു കണക്ക് അല്ലേ
പറയാൻ കഴിയുകയുള്ളു.....21വയസ്സ് എന്നുള്ളത് ഒരു
ഏകദേശം കണക്കാണ്.
ശാസ്ത്രജ്ഞർ എത്രയോ അസുഖങ്ങൾക്കാണ് പ്രതിരോധ മരുന്ന് കണ്ടുപിടിച്ചിട്ടുള്ളത്..... പ്രതിരോധ മരുന്ന് കണ്ടുപിടിക്കുന്നതുവരെ നമ്മൾക്ക് ഒരു
ധാരണ ഉണ്ടായിരുന്നില്ല അസുഖത്തിനെ പ്രതിരോധിക്കാൻ കഴിയുമെന്ന്.....
ചില ആളുകളിൽ അമിതമായ ശരീര
വളർച്ച ഉണ്ടായി എന്ന്
വരാം..... ശരീരത്തിനു താങ്ങാൻ കഴിയുന്നതിനു അപ്പുറം വേദനകൾ
സഹിച്ചു കൊണ്ട് ശരീരത്തിന്റെ ഓരോ
ഭാഗങ്ങളും ചിലരിൽ എങ്കിലും വളരുന്നു.....(ശരീരത്തിനു ദോഷകരമായ വളർച്ചയെ പ്രതിരോധിക്കാൻ മരുന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു...)
നമ്മുടെ ഓരോരുത്തരുടെയും
വളർച്ച നമ്മുടെ ഭാഗത്തു നിന്നുള്ള പരിശ്രമത്തെ വളരെയധികം ആശ്രയിച്ചിരിക്കുന്നു.....
എനിക്ക് ഒരു പുതിയ ഭാഷ
പഠിക്കണം എങ്കിൽ ആ ഭാഷയിൽ
ഉപയോഗിക്കേണ്ട
അക്ഷരങ്ങൾ ഏതൊക്കെയാണ് എന്നും ഗ്രാമർ(നിയമങ്ങൾ)എന്തൊക്കെയാണ് എന്നത്
സംബന്ധിച്ചും ധാരണ ഉണ്ടാവേണ്ടതുണ്ട്....
പരിശ്രമം ഉപേക്ഷിച്ചാൽ നമ്മൾക്ക് വളർച്ച കൈവരിക്കാൻ കഴിയില്ല എന്ന്
ഒരിക്കൽകൂടി ഓർമ്മപ്പെടുത്തുന്നു.....
ഞാൻ പരിശ്രമിക്കാതെ ഇരുന്നെങ്കിൽ നിങ്ങൾക്ക് ഇതൊന്നും വായിക്കാൻ കഴിയില്ലായിരുന്നു(ഞാൻ
എന്തെങ്കിലും എഴുതണം എങ്കിൽ എനിക്ക് പരിശ്രമിക്കേണ്ടത് ഉണ്ടല്ലോ)..... നിങ്ങൾ ഇതു
മുഴുവൻ വായിക്കാൻ ശ്രമിച്ചില്ല എങ്കിൽ
ഞാൻ പറഞ്ഞത് എന്താണെന്ന് മനസ്സിലാക്കാൻ സാധിക്കില്ലായിരുന്നു....
എല്ലാവർക്കും തളരാതെ പരിശ്രമിക്കാൻ കഴിയട്ടെ എന്ന്
ആശംസിക്കുന്നു.....
കുറിപ്പ് -നമ്മൾ എത്രയോക്കെ പരിശ്രമിച്ചാലും വിജയം
കൈവരിക്കാൻ എളുപ്പം /എപ്പോഴും സാധിച്ചെന്ന് വരില്ല.... നമ്മൾക്ക് ഒരു
പക്ഷെ പറയാൻ പറ്റുകയില്ല എന്നാണ് വിജയം
കൈവരിക്കാൻ കഴിയുക എന്ന്...ചിലപ്പോൾ നാളുകൾ
വേണ്ടി വന്നേക്കാം... ചിലപ്പോൾ പെട്ടെന്ന് വിജയിച്ചെന്നും വരാം.....
വിജയിച്ച വ്യക്തികളിലൊരാൾ
അയാളുടെ അനുഭവം അഭിമുഖത്തിലൂടെ പങ്കുവെച്ചപ്പോൾ അദേഹത്തിന്റെ നീണ്ട
40വർഷത്തിന്റെ കഠിനമായ പരിശ്രമം കൊണ്ടാണ് ഇന്ന്
അദ്ദേഹം അറിയപ്പെടുന്ന
വ്യക്തി ആയത് എന്ന് പറയുന്നത് കേൾക്കാൻ ഇടയായിട്ടുണ്ട്...
നമ്മൾ നമ്മുടെ കഴിഞ്ഞ
കാലം ഒന്ന് പിന്തിരിഞ്ഞു നോക്കുക, എത്ര
നാൾ നമ്മൾ പരിശ്രമിച്ചു എന്ന്....
ആദ്യമൊക്കെ എന്ത് കാര്യവും ചെയ്യാൻ വളരെ
അധികം ഉത്സാഹം ഉണ്ടാകും പിന്നെ
പതിയെ
പതിയെ ഉത്സാഹം നഷ്ടപ്പെട്ടു നമ്മളിൽ പലരും
ഒരു പക്ഷെ പരിശ്രമം ഉപേക്ഷിക്കും....പക്ഷെ
മനസ്സിൽ ദൃഢനിശ്ചയം ഉള്ളവർ എത്ര കഷ്ടപ്പാട് സഹിച്ചാലും പരിശ്രമിച്ചു കൊണ്ടിരിക്കും....
എന്നോട് ഒരു വട്ടം ഇഷ്ടം
അല്ല എന്ന് പറയുന്നവരോട് പിന്നീട് ഒരിക്കലും അവരുടെ
ഇഷ്ടം കിട്ടാൻ വേണ്ടി
ഞാൻ അവരുടെ പിന്നാലെ നടക്കാറില്ല.(ഓഹ്,
ഇയാളെ സമ്മതിക്കണം)....എനിക്ക് അവരുടെ
ഇഷ്ടം പിടിച്ചു വാങ്ങിക്കാൻ ഒട്ടും
താല്പര്യം ഇല്ലാത്തതു കൊണ്ടാണ്..അല്ലാതെ എന്നേ ഇഷ്ടം ഉള്ള
ആളുകൾ എന്റെ ഇഷ്ടത്തിന് വേണ്ടി
ക്യുവിൽ നിൽക്കുന്നത് കൊണ്ടല്ല കേട്ടോ....
അവർക്ക് (എന്നേ
ഇഷ്ടം അല്ല എന്ന്
പറഞ്ഞവർക്ക്) അവരെ ഇഷ്ടപ്പെടാനും സ്നേഹിക്കാനും എന്നേക്കാൾ നല്ലൊരു വ്യക്തിയെ കിട്ടും.കിട്ടട്ടെ എന്നാണ് എന്റെയൊരു ആഗ്രഹം....
നമ്മൾ ഒരു കാര്യം
ചെയ്യാൻ പരിശ്രമിക്കുമ്പോൾ
നമ്മളെ പിന്തിരിപ്പിക്കാനും കളിയാക്കാനും ആളുകൾ
ഉണ്ടായേക്കാം......
നമ്മുടെ ഉള്ളിൽ എവിടെയെങ്കിലും ഭയം
ഒളിഞ്ഞു ഇരിപ്പുണ്ടെങ്കിൽ
പരിശ്രമത്തിൽ നിന്നും നമ്മളെ പിന്തിരിപ്പിച്ചേക്കാം.....
ഭയം ഇല്ലാതെ പരിശ്രമിക്കുക......
എന്നേ ഉപദേശിക്കുന്നവർ പലരും
പറയാറുള്ളത് അവർ ചെയ്യുന്ന ബിസിനസിൽ നിന്നും നഷ്ടങ്ങൾ മാത്രമാണ് ഉണ്ടാകുന്നത് എങ്കിൽ
അവർ ആ ബിസിനസ് നിർത്തും എന്നാണ്.....
ഒരു ബിസിനസ് നഷ്ടം
ആകുന്നെങ്കിൽ അതിനു തക്കതായ കാരണം
ഉണ്ടാകും.... കാരണം കണ്ടെത്തി പരിഹരിക്കാതെ ബിസിനസ്സിൽ വളർച്ച
ഉണ്ടാവില്ല.....(അതുപോലെ തന്നെയാണ് ജീവിതത്തിലും...)
അതിപ്പോൾ ആരു ചെയ്താലും.
പരിഹാരം കണ്ടെത്താൻ പരിശ്രമം ആവശ്യമാണ്....
Certain things catch your eye,but pursue only those that capture the heart.-Ancient Indian Proverb.
ReplyDelete