Choose your language

15 December 2021

// // Subscribe YOUTUBE Channel

Human relationsഇന്നത്തെ വിഷയം മനുഷ്യബന്ധങ്ങൾ എന്നതിനെക്കുറിച്ചാണ്.....

ഒരുപാട് കാര്യങ്ങൾ മനുഷ്യബന്ധങ്ങളെക്കുറിച്ച് പറയാനുണ്ട്....ഓരോ മനുഷ്യബന്ധത്തിലും നല്ലതും മോശമായതും ഉണ്ടാകും....

എന്നെക്കുറിച്ചു എന്തെല്ലാം മോശമായത് ഉണ്ടാകും എന്റെ കൂടെയുള്ളവർക്ക് പറയാൻ ആയിട്ട്, ഞാൻ ആരുമായിട്ടും അധികകാലം സുഖവിവരം തിരക്കാൻ പോകാറില്ല.....എല്ലാം കാര്യവും എന്നെക്കുറിച്ചു ഉള്ളത് ഇവിടെ പറയാൻ എനിക്ക് സമയം പോരാ.... (ഒന്നാമത്തെ കാര്യം എല്ലാ കാര്യവും എനിക്ക് അറിയില്ല എന്നതാണ് .ഞാൻ എന്താ അങ്ങനെ, ഞാൻ എന്താ ഇങ്ങനെ എന്ന് ചോദിച്ചാൽ...)

ജീവിതം തിരുന്നത് വരെ നമ്മൾ ഓരോരുത്തരും ഓരോ കാര്യങ്ങളും പഠിച്ചുകൊണ്ടിരിക്കുകയാണ്...തിരുത്തേണ്ടത് ആണെങ്കിൽ തിരുത്താനും ..

നിങ്ങളെ ഇന്നേ വരെ ചിരിപ്പിച്ചതും കരിയിപ്പിച്ചതും നിങ്ങളുമായിട്ടുള്ള മനുഷ്യരുടെ മനുഷ്യബന്ധങ്ങളിലെ ഏറ്റക്കുറച്ചിലുകളാണ്...

എന്റെ മുഖം ഒന്നു വാടിയാൽ(റോസാ പൂവ് എങ്ങാനും ആണോ ലിജോയുടെ മുഖം വാടാൻ ആയിട്ട് എന്ന് ചോദിക്കില്ലല്ലോ അല്ലേ), എന്റെ ചുറ്റിലും ഒത്തിരി ആളുകൾ വിഷമിക്കാറുണ്ട്.....എന്റെ മുഖം വാടാതെ നോക്കേണ്ടത് ഇപ്പോൾ എന്റെ ചുമതലയാണ്.....

എന്റെ ഒരു ഫ്രണ്ട് വളരെ ഏറെ സങ്കടത്തോടെ കരയുന്നത് കണ്ടപ്പോൾ ഞാൻ കാര്യം തിരക്കി, അവർക്ക് എന്നോട് കാര്യം പറയാൻ താല്പര്യം ഉണ്ടായില്ല.... എന്നെകൊണ്ട് ഒരു പക്ഷെ പരിഹരിക്കാൻ പറ്റാത്ത പ്രശ്നം ആയിരുന്നിരിക്കാം അവർക്കുള്ളത്.... വ്യക്തിക്ക് വിഷമം വരുമ്പോൾ ഒന്ന് ആശ്വസിപ്പിക്കാൻ, സഹായിക്കാൻ, സപ്പോർട്ട് നൽകാൻ ഭർത്താവ് അടുത്തില്ലാത്തത് ആയിരുന്നു പ്രശ്നം എന്ന് പിന്നീട് ഞാൻ മനസ്സിലാക്കി.. പിന്നീട് അവരുടെ സങ്കടം കണ്ടു,വിദേശത്തെ ജോലി ഉപേക്ഷിച്ചു ഭർത്താവ് വരികയും നാട്ടിൽ ജോലി ചെയ്തു കഴിയുകയും സന്തോഷത്തോടെ കഴിയുകയും ചെയ്യുന്നു.(ഉദാഹരണം പറഞ്ഞതാണ് ഭാര്യയുടെ വിഷമങ്ങൾ ഒരു വിധം മാറി കഴിഞ്ഞു അദ്ദേഹത്തിന് വിദേശത്തു ജോലിക്ക് പോകുകയോ പോകാതിരിക്കുകയോ ചെയ്യാം, അതെല്ലാം അവരവരുടെ ഇഷ്ടം).

നമ്മുടെ വേണ്ടപ്പെട്ട ആളുകൾ മരണം അടയുമ്പോൾ നമ്മളിൽ സങ്കടം ജനിക്കുന്നുണ്ടെങ്കിൽ അതിനു കാരണം നമ്മൾ വ്യക്തിയെ അത്ര മാത്രം സ്നേഹിച്ചതുകൊണ്ടാണ്....

എന്നോട് പലരും പറയാൻ ആഗ്രഹിക്കുന്നുണ്ടാകും ലിജോയെ സ്നേഹിക്കുന്ന നേരം കൊണ്ട് ഒരു പട്ടിയെ സ്നേഹിച്ചാൽ അതായിരിക്കും ഭേദം എന്ന്, അതു അതിന്റെതായ രീതിയിൽ നന്ദി കാണിക്കും എന്ന്.....

എന്നോട് നാട്ടുകാരിൽ ചിലർ ചോദിക്കാറുണ്ട്, അവരെ കണ്ടിട്ട് ഒരു മൈൻണ്ടും ചെയ്യുന്നില്ലല്ലോ എന്ന്.... അന്നേരം ഞാൻ അവരോട് പറയുന്നത് ഞാൻ ഇപ്പോൾ ആരെയും മൈൻഡ് ചെയ്യാറില്ല എന്നാണ്, അപ്പോൾ അവർ പറഞ്ഞത് അതെന്തായാലും നന്നായി എന്ന് ആണ് .... പിന്നെ അവർക്ക് ഒരു ആശ്വാസം കിട്ടാൻ, സങ്കടപ്പെടാതിരിക്കാൻ ഞാൻ പറഞ്ഞു രാവിലെ ബസ് കിട്ടാൻ ഓടുന്ന നേരം എങ്ങനെ മൈൻഡ് ചെയ്യാൻ ആണെന്ന്.....അപ്പോൾ അവർ പറഞ്ഞു അതും ശരിയാണ് എന്ന്.....

എല്ലാ മനുഷ്യരും ആഗ്രഹിക്കുന്ന ഒരു കാര്യം ആണ് സന്തോഷത്തോടെ ജീവിക്കുക, സന്തോഷത്തോടെ മരിക്കുക എന്നത്..... (ചിരിച്ചു കൊണ്ട് ജനിച്ചു വീഴുന്ന ആരെയും ഞാൻ കണ്ടിട്ടില്ല ഇതുവരെ..അതിനു ലിജോക്ക് ഓപ്പറേഷൻ തിയേറ്ററിൽ ജോലി ഉണ്ടായിരുന്നോ എന്ന് ചോദിക്കരുത് കേട്ടോ ഞാൻ ഒരു ഉദാഹരണം പറഞ്ഞതാണ്..).

മനുഷ്യരുമായി ബന്ധപ്പെട്ട എന്തെല്ലാം വികാരങ്ങൾ ആണ് നമ്മളിൽ ഓരോരുത്തരിലും ഉള്ളത്.... അവഗണന, പരിഗണന, വെറുപ്പ്, വിദ്വേഷം, പ്രതികാരം, അഹങ്കാരം, സ്നേഹം, കോപം, അസൂയ, അങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത തരം കാര്യങ്ങളാണ് ഓരോ മനുഷ്യബന്ധത്തിലും അനുദിനം ഉണ്ടായികൊണ്ടിരിക്കുന്നത്....ഇനി ഭാവിയിൽ ഉണ്ടാവാനും പോകുന്നത്....

എന്നോട് ഇഷ്ടം പോലെ സംസാരിക്കാൻ ആഗ്രഹിക്കുന്നവർ കാണും, ഒരു വാക്ക്പോലും സംസാരിക്കാൻ ആഗ്രഹിക്കാത്തവർ കാണും അതെല്ലാം ഒരു യാഥാർഥ്യം അല്ലേ.....

എനിക്ക് എന്റെ ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയൊരു ഉപദേശം മറ്റുള്ളവരുടെ നെഗറ്റീവിലേക്ക് നമ്മൾ ഇറങ്ങി പോകരുത് എന്നതാണ്....

മറ്റുള്ളവർ അവരുടെ വിഷമങ്ങൾ എന്നോട്, വിഷമം ഉളവാക്കിയ ആളുടെ മുൻപിൽ വെച്ചു പറയുമ്പോൾ, അവരിൽ വിഷമം ഉളവാക്കിയ വ്യക്തിയോട് ഞാൻ ചോദിക്കാറുണ്ട്, അന്നേരം അവർ പറയുന്ന മറുപടി ഒരു രസത്തിനു പറഞ്ഞതാണ് എന്നൊക്കെയാണ്....അന്നേരം തന്നെ അവർ പരസ്പരം ക്ഷമിച്ചു, വേദനകളെ ഇല്ലാതെയാക്കി സന്തോഷിക്കുന്നത് കാണാൻ കഴിയുന്നു....

എന്നോട് ചെറുപ്പത്തിൽ എന്റെ നാട്ടുകാരിൽ ചിലർ പറയാറുണ്ട് എന്നേ അറക്കപ്പൊടി കൊടുത്തു വാങ്ങിച്ചത് ആണെന്ന്.... അന്ന് എന്റെ അപ്പൻ എന്നേ നോക്കി ചിരിച്ചത് അല്ലാതെ അവർ പറഞ്ഞത് സത്യം ആണോ എന്നോ അല്ല എന്നോ പറഞ്ഞില്ല.... എനിക്ക് അന്ന് തൊട്ട് സങ്കടം ആയി.....എനിക്ക് അത്രയും വിലയെ ഉണ്ടായുള്ളൂ എന്ന് തോന്നിപോയി..... പിന്നെ വളർന്നു വന്നപ്പോൾ എനിക്ക് തന്നെ മനസ്സിലായി അറക്കപ്പൊടി കൊടുത്താൽ ഒന്നും എന്നെപ്പോലത്തെ സാധനത്തെ ലോകത്ത് എവിടെ പോയാലും എവിടെ നിന്നും കിട്ടില്ല എന്ന്..(എന്റെ സംസാരത്തിൽ നിന്നും എന്റെ ഫ്രണ്ട്സ് പറയാറുണ്ട് നീ ഇവിടെയൊന്നും ജനിക്കേണ്ടവൻ അല്ല എന്ന്, അപ്പോൾ ഞാൻ ചോദിക്കും പിന്നെ എവിടെ ജനിക്കേണ്ടവൻ ആണെന്ന്, അന്നേരം അവരുടെ മറുപടി നി ജനിക്കേണ്ടവൻ അല്ല എന്ന്.... ഞാൻ പിന്നെ എന്ത് പറയാൻ അവരോട്, അവർക്ക് ഇംഗ്ലീഷ് അറിയാമെങ്കിലും എനിക്ക് അതോന്നും പറയാൻ അറിയില്ലല്ലോ,ഞാൻ പറയുന്നത് എന്താണെന്ന് അവർക്ക് മനസ്സിൽ ആക്കിക്കാൻ ആയിട്ട്...

ഞാൻ വളർന്നു വലുതായപ്പോൾ(കുട്ടികളുടെ മനസ്സ് അതെന്നും എന്നോടൊപ്പം ഉണ്ടാകും കേട്ടോ)എനിക്ക് ഒരു അപ്പനും ഒരു അമ്മയും ഉണ്ടാകുമെന്നുള്ള സത്യം ഞാൻ തിരിച്ചറിഞ്ഞു.....ചെറുപ്പത്തിൽ എന്നോട് പറഞ്ഞത് ഒരു തമാശ ആണെന്ന് തിരിച്ചറിഞ്ഞു, എന്നേ ചെറുപ്പത്തിൽ കളിയാക്കിയവരോട് എനിക്ക് ക്ഷമിക്കാൻ കഴിഞ്ഞു, ഞാൻ ക്ഷമിക്കാൻ തുടങ്ങിയ അപ്പോൾ മുതൽ എന്റെ സങ്കടം എന്നിൽ നിന്നും അകലാൻ തുടങ്ങി.... നമ്മളുടെ ജീവിതത്തിലും സത്യങ്ങൾ തിരിച്ചറിയാൻ വൈകും, എങ്കിലും എന്നെങ്കിലും സത്യം തിരിച്ചറിയുമ്പോൾ നമ്മുടെ വേദനകൾ ഇല്ലാതെ ആയിക്കൊള്ളും.....എനിക്ക് എല്ലാവരോടും ഒരുപോലെ പെരുമാറാൻ കഴിയില്ലല്ലോ..... ഓരോരുത്തർക്കും ഓരോ കപ്പാസിറ്റി അനുസരിച്ചു ഉള്ള ഡോസ് വേണ്ടി വരുമല്ലോ.....എനിക്ക് കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായിട്ടുള്ള രണ്ടാമത്തെ ഡോസ് വാങ്ങിക്കാൻ സമയമായി..... ഡോസ് എനിക്ക് ആവശ്യത്തിന് കിട്ടിയാലേ വരാൻ പോകുന്ന സാഹചര്യത്തെ എനിക്ക് വേണ്ട വിധം പ്രതിരോധിക്കാൻ കഴിയുള്ളു....

ഓരോ മനുഷ്യരും ഒരു ദിവസം എങ്കിലും ഇന്നേ വരെ കരയാതിരുന്നിട്ടില്ല..... ഇനി ഒരിക്കലും കരയില്ല എന്ന് പറയാനും പറ്റില്ല.....

ആണുങ്ങൾ ആയാൽ കരയാൻ പാടില്ല എന്നൊക്കെ പൊതുവിൽ പറയാറുണ്ട്, പക്ഷെ ഉള്ളിന്റെ ഉള്ളിൽ എത്ര നേരം സങ്കടം ഒതുക്കി വെക്കാൻ കഴിയും.... കഴിഞ്ഞ ദിവസം എന്റെ ബന്ധുവായ ഒരു ചേട്ടൻ എന്നേ ഉപദേശിച്ചു, ഉപദേശം കേട്ടപ്പോൾ എനിക്ക് സങ്കടം ആയി.... എന്റെ കണ്ണുകളിൽ നിന്നും കണ്ണീർ ഒഴുകാൻ തുടങ്ങി, കുറച്ചു കഴിഞ്ഞപ്പോൾ ചേട്ടനും കരയാൻ തുടങ്ങി.... ഞാൻ എന്റെ ജീവിതത്തിൽ ആദ്യമായി കാണുന്ന കാര്യം ആണ് ഒരാൾ എന്നേ ഓർത്തു കണ്മുന്നിൽ കരയുന്നത്...... ജീവിതം നേർവഴിക്കു ആയാൽ എല്ലാവരുടെയും സങ്കടങ്ങൾ മാറും അതിനു വേണ്ടത് നമ്മുടെ ചുറ്റിലും വേണ്ടപ്പെട്ടവർക്ക് ആവശ്യനേരത്ത് സഹായം ചെയ്യുക ആണ്.....

ചില ആളുകൾ കാര്യസാധ്യത്തിനായി കരയുന്നത് കണ്ടിട്ടുണ്ട്..... മറ്റുള്ളവരുടെ മുൻപിൽ സങ്കടം ഉണ്ടെന്ന് വരുത്തി തീർക്കാൻ കരയും, മറ്റുള്ളവർ പോയി കഴിയുമ്പോൾ മാറി നിന്നും ചിരിക്കും.... മുകളിൽ ഒരാൾ ഇതെല്ലാം കണ്ടുകൊണ്ടിരിക്കുന്നുണ്ട് എന്ന് അവർ അറിയുന്നുണ്ടോ എന്തോ....

എന്നേ സ്നേഹിക്കുന്ന എല്ലാവരോടും പറയട്ടെ എനിക്ക് സ്നേഹം ഉള്ളിന്റെ ഉള്ളിൽ മാത്രമേ ഉള്ളു..... സ്നേഹം പ്രകടിപ്പിക്കാൻ ഉള്ളതാണ് എന്ന് അറിയാം എങ്കിൽ പോലും എനിക്ക് എപ്പോഴും സാധിച്ചെന്ന് വരില്ല....സ്നേഹം ഉണ്ടാവണം എങ്കിൽ ക്ഷമിക്കാനും പൊറുക്കാനും കഴിവ് വേണം..... മറ്റുള്ളവരുടെ കുറവുകൾ, കുറവുകളായി കാണാൻ പറ്റാത്ത അവസ്ഥ ഉണ്ടാകണം..വേദനിപ്പിക്കുന്ന ഓർമ്മകൾ ഇല്ലാതെ ആവണം...

എന്റെ ഉള്ളിൽ ഒരാളോട് ഇഷ്ടം ഉണ്ട്, ഇന്നിപ്പോൾ അവളെ കാണാൻ തുടങ്ങിയിട്ട് ഒരു വർഷം കഴിഞ്ഞു(സ്ഥിരമായി കാണാൻ പറ്റാറില്ല) ഇന്ന് വരെ എന്റെ ഇഷ്ടം തുറന്നു പറയാൻ എനിക്ക് കഴിഞ്ഞിട്ടില്ല..... എന്റെ ഇഷ്ടം കേൾക്കാൻ അവൾ ഒരു പക്ഷെ കാത്തിരിക്കുന്നുണ്ടാവും(എന്റെ വെറും തോന്നൽ ആവാം)ഇല്ലെങ്കിൽ എന്നിൽ നിന്നും ഇത്രയും നാൾ ഇഷ്ടം ആണെന്ന് കേൾക്കാൻ പറ്റാത്തത് കൊണ്ട് മറ്റൊരു വ്യക്തിയെ വിവാഹം ചെയ്തിട്ടുണ്ടാകും.....

നമ്മൾ മറ്റുള്ളവരെ എത്ര ആന്മാർഥമായി സ്നേഹിച്ചാലും തിരിച്ചു അവരിൽ നിന്നും സ്നേഹം കിട്ടിക്കൊള്ളണം എന്നില്ല.....

പണ്ടൊരിക്കൽ ഒരു പെൺകുട്ടി എന്നേ തന്നെ നോക്കി ചിരിക്കുകയും ഞാൻ അവളുടെ അടുത്ത് പോയി സംസാരിക്കുകയും ചെയ്തു, ഞാൻ ചോദിച്ച ചോദ്യത്തിന് അവൾ എന്നേ മൊത്തത്തിൽ ഒന്ന് നോക്കിയിട്ട് ചിരിച്ചു കൊണ്ട് സംസാരിച്ചു മറുപടി പറഞ്ഞു, മറുപടി പറയാൻ ഒരു മിനിറ്റ് വൈകിയത് കൊണ്ട് എനിക്ക് വിഷമം ആയി .. പിറ്റേന്ന് അവൾ എന്നേ കണ്ടപ്പോൾ ചിരിക്കുന്നുണ്ടായിരുന്നു.... ഞാൻ മൈൻഡ് ചെയ്യാൻ പോയില്ല.... പിന്നീട് എനിക്ക് അവളോട് സംസാരിക്കാൻ കഴിഞ്ഞിട്ടില്ല.... പലരും പറഞ്ഞു, അവൾ ഒരു പക്ഷെ ഞാൻ അവളുടെ അടുത്ത് പെട്ടെന്ന് തന്നെ ചെല്ലും എന്ന് വിചാരിച്ചു കാണില്ല എന്ന്.... എന്തായാലും എന്റെ അന്നേരത്തെ വിഷമം കൊണ്ട് അവളോട് പിന്നീട് എനിക്ക് ഉള്ളു തുറന്നു സംസാരിക്കാൻ കഴിഞ്ഞില്ല.... ഒരു ബന്ധത്തിൽ വിള്ളൽ വീണു.

നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ കാണും ഉള്ളു തുറന്നു സംസാരിക്കാൻ ഒരു ഭയം..... മറ്റുള്ളവർ എന്ത് വിചാരിക്കും നമ്മളെ കുറിച്ചു, എന്നൊക്കെ ആവശ്യം ഇല്ലാതെ ചിന്തിച്ചു കൂട്ടും, ഇതൊക്കെ വായിക്കുന്ന നിങ്ങൾ ഓരോരുത്തരും എന്നേ കുറിച്ചു എന്തെല്ലാം പറയാൻ സാധ്യത ഉണ്ടെന്ന് എനിക്ക് ഭയം ഉണ്ടെങ്കിൽ ഒരിക്കലും ഞാൻ എഴുതാൻ ഇവിടെ വരില്ലല്ലോ ..... മറ്റുള്ളവർ ഒരാളെ കുറിച്ചു ഓരോ കാര്യങ്ങളും പറഞ്ഞു വെക്കുമ്പോൾ നമ്മുടെ മനസ്സ് അയാൾ പറഞ്ഞത് ശരിയാണെന്നു തെറ്റിദ്ധരിക്കും.... സത്യത്തിൽ നമ്മുടെ ധാരണ എപ്പോഴും ശരിയാവണം എന്നില്ല.....

നിങ്ങൾ ഓരോരുത്തരും ആന്മപരിശോധന ചെയ്യുക ഭൂമിയിൽ ഒരാളെ എങ്കിലും ഉപാധികൾ ഇല്ലാതെ സ്നേഹിക്കാൻ കഴിയുമോ എന്ന്.... മറ്റുള്ളവരിൽ നിന്നും എപ്പോഴെങ്കിലും വേദന ഉളവാകേണ്ടി വന്നാൽ അന്നേരം നമ്മൾ മനുഷ്യനെ സ്നേഹിക്കുന്നത് നിർത്താൻ നോക്കും.

നമ്മൾ സ്നേഹിക്കുന്ന വ്യക്തിയിൽ നിന്നും തിരിച്ചൊരു സ്നേഹം പ്രതീക്ഷിക്കാതെ അയാളെ ആന്മാർത്ഥമായി സ്നേഹിക്കാൻ കഴിയുമോ......

ഇന്ന് പല കുടുംബ ബന്ധങ്ങളും നില നിൽക്കുന്നത് അവിടെ ക്ഷമയും സഹനവും ഉള്ളത് കൊണ്ടാണ്.....

ജീവിതത്തിൽ കിട്ടിയിട്ടുള്ള എല്ലാ സൗഭ്യാഗങ്ങളെയും സ്നേഹിക്കാൻ നമ്മൾക്ക് അറിയാം.... നമ്മുടെ പോരായ്മകൾ, നമ്മുടെ കുറവുകൾ ഇവയെ എങ്ങനെ സ്നേഹിക്കാം, അതിജീവിക്കാം എന്ന് നമ്മളിൽ പലർക്കും അറിയില്ല......ഞാൻ എന്റെ ഒരു കുറവ് നിങ്ങളുമായി പങ്കുവെച്ചത് നാളെകളിൽ എനിക്ക് കുറവ് പരിഹരിക്കാൻ ഉള്ളത് കൊണ്ടാണ്.... ഇന്നിപ്പോൾ എന്റെ പല കൂട്ടുകാരും എന്നോട് പറഞ്ഞു തരുന്നൊരു കാര്യം ലിജോ ധൈര്യം ആയിട്ട് ചെന്നു ഇഷ്ടം ആണെന്ന് തുറന്നു പറയു എന്നാണ്, അവൾക്ക് ഇഷ്ടം ആണോ അല്ലയോ എന്ന് അപ്പോൾ തന്നെ അറിയാമല്ലോ എന്നാണ്..... വെറുതെ മനസ്സ് വിഷമിച്ചിട്ടു കാര്യം ഇല്ലല്ലോ..... ജീവിതം കടന്നുപോകുമ്പോൾ അതോർത്തു വിഷമിക്കാൻ ആയിരിക്കും പിന്നീട് നേരം എനിക്ക് അതോർക്കുമ്പോൾ ബാക്കി കാണുക....

എനിക്ക് ഞാൻ ആവാൻ മാത്രമേ കഴിയു(എന്തോന്നടെ പറയുന്നത് മനുഷ്യന് മനസ്സിലാകുന്ന ഭാഷയിൽ പറ,അതായത് ഉത്തമ..... എനിക്ക് ഞാനല്ലാതെ മറ്റൊരാൾ ആവാൻ പറ്റില്ല എന്ന്, എന്നോടൊപ്പം എന്റെ കുറവുകളും ഉണ്ടാകുമെന്ന്, എനിക്ക് എല്ലാവരെയും എപ്പോഴും സന്തോഷിപ്പിക്കാൻ ആവില്ല എന്ന്, എല്ലാവരോടും ഇഷ്ടം പോലെ എപ്പോഴും സംസാരിക്കാൻ സമയം കാണത്തില്ല എന്ന് ...) എനിക്ക് ഞാൻ അല്ലാതെ മറ്റൊരാൾ ആവാൻ കഴിയില്ല എന്ന്...അതുപോലെ നമ്മുടെ ചുറ്റിലുമുള്ള ഓരോ വ്യക്തികൾക്കും ഒരിക്കലും മറ്റു വ്യക്തികളെ പോലെ ആവാൻ കഴിയില്ല....

മനുഷ്യബന്ധങ്ങളുടെ വില അറിയുന്നവർ, മനുഷ്യബന്ധങ്ങളുടെ മൂല്യം മനസ്സിൽ ആക്കിയിട്ടുള്ളവർ എന്നും എവിടെയും ഉയരങ്ങളിൽ എത്തിയിട്ടുള്ളു.....

നമ്മുടെ ഇടയിലുള്ള എത്ര വലിയ മനുഷ്യബന്ധങ്ങൾ ആണെങ്കിലും അവിടെ ഏതു നിമിഷവും വിള്ളൽ വിഴാം.....

സ്നേഹരാഹിത്യം ആയിരിക്കാം, വെറുപ്പ് ആയിരിക്കാം, ഒറ്റപ്പെടുത്തിയത് ആയിരിക്കാം, തന്നെ മാത്രം ഒഴിവാക്കിയത് ആകാം, ഉപേക്ഷിച്ചത് ആകാം, കുറ്റപ്പെടുത്തി സംസാരിച്ചത് ആയിരിക്കാം, തന്നെക്കാൾ അധികമായി മറ്റൊരാളെ സ്നേഹിച്ചത് ആയിരുന്നിരിക്കാം അങ്ങനെ നുറു നുറു കാരണങ്ങൾ ഉണ്ടായിരിക്കാം ഓരോരുത്തർക്കും.....

അവൻ/അവൾ എന്നേ സ്നേഹിച്ചില്ല, എന്നേ ചതിച്ചു...... എന്നേ വഞ്ചിച്ചു..... ഇങ്ങനെ എത്ര എത്ര പരാതികൾ ആണ് നമ്മളിൽ പലർക്കും മറ്റുള്ളവരെ കുറിച്ച് പറയാൻ ഉള്ളത്., കേൾക്കാൻ ഇടവന്നിട്ടുള്ളത് ....

പല റിലേഷൻഷിപ്പിലും കുറച്ചു നാൾ അടുത്തിടപഴകി കഴിയുമ്പോൾ ആയിരിക്കും അയാളുടെ/അവളുടെ യഥാർത്ഥ സ്വാഭാവം തിരിച്ചറിയുക....

എല്ലാവരുടെയും മനുഷ്യബന്ധങ്ങൾ എന്നെന്നും വിള്ളലുകൾ ഉണ്ടാവാതെ നല്ലത് പോലെ വളരട്ടെ എന്ന് ആശംസിക്കുന്നു.....

ഓരോ ചെടിയിലും പുഷ്പങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്..... ചെടി വളർന്നാലേ പുഷ്പങ്ങൾ ഉണ്ടാവുള്ളു.... പുഷ്പങ്ങൾ നിറഞ്ഞു ജീവിതത്തിനു അർത്ഥം കണ്ടെത്താൻ കഴിയട്ടെ ഇനിയുള്ള നാളുകൾ.....

കുറിപ്പ് -നമ്മുടെ ഇന്നലെകൾ പരിശോധിച്ചാൽ ഒരു പക്ഷെ എണ്ണിയാൽ തീരാത്ത അത്രയും ആളുകൾ നമ്മളെ വേദനിപ്പിച്ചിട്ടുണ്ടാകും, കരയിപ്പിച്ചിട്ടുണ്ടാകും.... അതെല്ലാം കടന്നുപോയി.... ഇനിയുള്ളത് പുതിയൊരു ജീവിതം ആണ് എന്ന് കരുതുക..... മറ്റുള്ളവർ നമ്മൾക്ക് നൽകിയ വേദനകൾ ഒരു സമ്മാനമായി സ്വീകരിക്കുക.... ഭാവിയിൽ നമ്മൾക്ക് കിട്ടുന്ന നേട്ടങ്ങൾക്കുള്ള പ്രതിഫലം ആയി കാണുക.....

നമ്മൾ കരഞ്ഞാൽ, നമ്മൾക്ക് ഒരു ആശ്വാസം കിട്ടുന്നത് എന്ത് കൊണ്ടാണ് എന്ന് ചിന്തിച്ചിട്ടുണ്ടോ.....

നമ്മുടെ ശരീരം നമ്മൾ സങ്കടപ്പെടുന്ന കാര്യത്തിൽ ഒരു സമാധാനത്തിനുള്ള വക കണ്ടെത്തി തരുന്നത് കൊണ്ടാണ്....

ചെറിയ കുട്ടികൾക്കു ആണെങ്കിൽ അവരുടെ കരച്ചിലിന് പരിഹാരം മുതിർന്നവർ ചെയ്തു കൊടുക്കുമ്പോൾ തീരും.....

ഇതു വായിക്കുന്ന നിങ്ങളാരും തന്നെ ചെറിയ കുട്ടികൾ അല്ല എന്നു കരുതുന്നു(എന്റെ വായനക്കാരിൽ പലരും ചെറിയ കുട്ടികൾക്ക് വേണ്ടി എന്റെ പോസ്റ്റ്ഷെയർ ചെയ്യാറുണ്ട്, അവർക്ക് ഇഷ്ടം ആകുന്നുണ്ട് എന്ന് എന്നേ ഷെയർ ചെയ്ത വ്യക്തികൾ അറിയിച്ചിട്ടുണ്ട്), ജീവിതത്തിൽ ഉണ്ടാകുന്ന വിഷമങ്ങൾക്ക് പരിഹാരം ഉണ്ട്..... ജീവിതം സന്തോഷം മാത്രമല്ല നമ്മൾക്ക് സമ്മാനിക്കുക ദുഖങ്ങളും സമ്മാനിക്കും.... അതിനെയെല്ലാം ജീവിതത്തിന്റെ ആവശ്യം ആയി കാണുക.....

മനുഷ്യബന്ധങ്ങൾ വളരട്ടെ.....

സ്നേഹം കിട്ടുന്നില്ല, എന്നേ സ്നേഹിക്കാൻ ആരും ഇല്ല എന്ന് ആരും പറയാൻ ഇടവരാതെ ഇരിക്കട്ടെ....

 

Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. What's money?A man is a success if he gets up in the morning and goes to bed at night and in between does what he wants to do.-Bob Dylan.

    ReplyDelete

Dear Valuable Candidates,
Thanks for your valuable review of our Android application. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN